കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരം പിടിച്ചടക്കിയതിന് തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സംസ്ഥാന കായിക വകുപ്പ് സഹമന്ത്രിയായിരുന്ന മുൻ ക്രിക്കറ്റ് താരം മനോജ് തിവാരി പാർട്ടിയിൽ നിന്ന് രാജിവെച്ചു. കായിക മന്ത്രിയായിരുന്ന അരൂപ് ബിശ്വാസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തിവാരിയുടെ പടിയിറക്കം.
ബംഗാളിലെ കായിക മേഖലയെ അരൂപ് ബിശ്വാസ് തകർത്തുവെന്ന് തിവാരി തുറന്നടിച്ചു. "കായികരംഗത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവ് പോലും അദ്ദേഹത്തിനില്ല. ഒരു സ്പോർട്സ് മിനിസ്റ്റർ എന്ന നിലയിൽ ഔദ്യോഗിക പരിപാടികളിൽ എന്നെ പലപ്പോഴും അവഗണിച്ചു. കായിക നയം കൊണ്ടുവരാനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം ഗൗനിച്ചില്ല," തിവാരി ആരോപിച്ചു.
ലിയോണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും തിവാരി ആയുധമാക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മെസ്സിക്കൊപ്പം നിൽക്കാൻ മത്സരിച്ചപ്പോൾ സാധാരണ ആരാധകർക്ക് അദ്ദേഹത്തെ കാണാൻ പോലും കഴിഞ്ഞില്ലെന്നും, ആ പരിപാടി ഒരു "റോയൽ മെസ്സ്" ആയി മാറിയെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രമുഖ നേതാക്കൾ പാർട്ടി വിടുന്നത് തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടിയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
