ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ ചാരവും പൊടിപടലങ്ങളും ഉത്തരേന്ത്യന്‍ ആകാശത്ത് പടരുന്നു. ഇത് വ്യോമഗതാഗതത്തിന് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു.
യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരികെപ്പോകാനുള്ള സൗകര്യം ഒരുക്കിയെന്നും ഇന്‍ഡിഗോ അറിയിച്ചു. വൈകുന്നേരം 6:25 ന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയര്‍ വിമാനം, 6.30ന് കൊച്ചിയിലെത്തേണ്ട ഇന്‍ഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കിയതായി കമ്പനി അറിയിച്ചു.
ഇന്നലെ രാത്രി എട്ടോടെയാണ് രാജസ്ഥാന് മുകളില്‍ ചാരമേഘങ്ങള്‍ എത്തിയത്. ഏകദേശം 25,000 മുതല്‍ 45,000 അടി ഉയരത്തിലാണ് ഇത്. ഹരിയാന, ഡല്‍ഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നാണ് നിഗമനം. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്ററാണ് ചാര മേഘത്തിന്റെ വേഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
