എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വിധിച്ച ജീവപര്യന്തം തടവ് ശരിവച്ചു ഹൈക്കോടതി 

FEBRUARY 11, 2026, 2:33 AM

കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു. തൃശ്ശൂർ ചിയ്യാരം സ്വദേശിനിയായ നീതുവിനെ കുത്തിക്കൊന്ന് പിന്നാലെ പെട്രോൾ ഒഴിച്ച് തീ വെച്ച കേസിൽ വടക്കേക്കാട് സ്വദേശി നിതീഷിനാണ് ശിക്ഷ നിലനിൽക്കുന്നത്. തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും തുടരുമെന്ന് കോടതി വ്യക്തമാക്കി.

ഈ വിധിക്കെതിരെ നിതീഷ് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് കോടതി നിരീക്ഷിച്ചത്. 

2019 ഏപ്രിൽ 4ന് പുലർച്ചെയായിരുന്നു സംഭവം. 21 വയസ്സുകാരിയായ നീതു താമസിച്ചിരുന്ന വീട്ടിലെ ശൗചാലയത്തിൽ ഒളിച്ചുകയറിയ പ്രതി, കത്തി ഉപയോഗിച്ച് ആക്രമിച്ചതിന് പിന്നാലെ പെട്രോൾ ഒഴിച്ച് തീ വെച്ചാണ് കൊലപാതകം നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam