ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആയുധമാക്കി മാറ്റുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് അഴിമതി തടയണമെന്ന നിര്‍ദേശം മാത്രമാണ് നല്‍കിയെതന്നും അന്വേഷണ ഏജന്‍സിയെ ചട്ടുകമാക്കിയിട്ടില്ലെന്നും ആണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്താണ് ഇഡി ഇതിനോടകം പിടിച്ചെടുത്തിട്ടുള്ളത് എന്നും തന്നെ ഇഡിയുടെ പേരിൽ ആക്ഷേപിക്കുന്നത് അഴിമതിക്കാരാണെന്നും നരേന്ദ്ര മോദി ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനിടയിലാണ് ഇഡി ആരോപണങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ആദ്യമായാണ് ഈ ആരോപണത്തിന് മോദി മറുപടി നല്‍കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്