ന്യൂഡൽഹി: സുപ്രീം കോടതിയുടെ നിർദേശപ്രകാരം എസ്ബിഐ നൽകിയ തിരഞ്ഞെടുപ്പ് ബോണ്ടിൻ്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു.
2019 ഏപ്രിൽ 12 മുതൽ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, 10 ലക്ഷം, 1 കോടി എന്നിങ്ങനെ മൂന്ന് മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. അദാനി, റിലയൻസ് കമ്പനികളുടെ പേര് പട്ടികയിലില്ല എന്നതാണ് ശ്രദ്ധേയം.
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, പെഗാസസ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, അപ്പോളോ ടയേഴ്സ് ലിമിറ്റഡ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ബജാജ് ഫിനാൻസ്, ഐടിസി, അൾട്രാ ടെക് സിമന്റ് തുടങ്ങിയ കമ്പനികൾ ബോണ്ട് വാങ്ങിയവരുടെ പട്ടികയിലുണ്ട്.
2019 ഏപ്രിൽ 19 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു കടപ്പത്രം വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ മാർച്ച് 6നു മുൻപു തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനായിരുന്നു കടപ്പത്രങ്ങൾ റദ്ദാക്കിക്കൊണ്ടു കഴിഞ്ഞമാസം 15ന് സുപ്രീം കോടതി ഉത്തരവിട്ടത്.
കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ മാർച്ച് 12ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ബോണ്ടിന്‍റെ വിവരങ്ങളെല്ലാം തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറിയിരുന്നു. മാർച്ച് 15 വൈകിട്ട് 5 നുള്ളിൽ വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാകും വിധം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോടും കോടതി നിർദേശിച്ചിരുന്നു.
ബോണ്ട് വിവരങ്ങളുടെ പട്ടിക കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1mPjPYR8Tz8exKgDoSbhkw-G6ceknJKrg/view
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്