ഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഫോണ്‍ പരിശോധിക്കാൻ ആപ്പിള്‍ കമ്പനിയുടെ സഹായം തേടി ഇ ഡി. ഫോണിന്റെ പാസ്‌വേഡ് കേജ്‌രിവാള്‍ നല്‍കുന്നില്ലെന്നും അതിനാലാണ് കമ്പനിയെ സമീപിച്ചതെന്നുമാണ് ഇ ഡി വ്യക്തമാക്കുന്നത്.
അതേസമയം കേസില്‍ കേജ്‌രിവാളിനെയും ആം ആദ്‌മി പാർട്ടിയെയും കുരുക്കാൻ കൂടുതല്‍ തെളിവുകള്‍ തേടുന്ന ഇ ഡിക്ക് ഇതുവരെ ഇലക്‌ട്രോണിക് തെളിവുകള്‍ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഇഡി യെ വലിയ രീതിയിൽ ആശങ്കയിൽ ആക്കുന്നുണ്ട്.
കമ്ബ്യൂട്ടറുകള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും വിലപ്പെട്ട തെളിവുകള്‍ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം. അതുപോലെ തന്നെ ഇ ഡി പറയുന്ന ഫോണ്‍ ഒരുവർഷം മുമ്പ് മാത്രമാണ് താൻ ഉപയോഗിച്ചതെന്നും മദ്യനയ അഴിമതി നടന്നുവെന്ന് പറയുന്ന സമയത്ത് മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നതെന്നുമാണ് കേജ്‌രിവാള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ഇ ഡി മുഖവിലയ്ക്ക് എടുത്തിട്ടില്ല.
അതേസമയം കേജ്‌രിവാള്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ഫോണുകള്‍ ഇ ഡി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെ ഫോണ്‍ പരിശോധിക്കുന്നത് പാർട്ടി രഹസ്യങ്ങള്‍ ചോർത്താൻവേണ്ടിയാണെന്ന് ആരോപിച്ച് ആം ആദ്‌മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്