ഗുവാഹത്തി: വീട്ടുജോലിക്ക് നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത കേസിൽ അസം ഡിഎസ്പി അറസ്റ്റിൽ.
അസമിലെ ഗോലാഘട്ട് ജില്ലയിലെ ലചിത് ബോർഫുഖാൻ പോലീസ് അക്കാദമിയിൽ ജോലി ചെയ്തിരുന്ന കിരൺ നാഥാണ് അറസ്റ്റിലായത്. പോലീസ് ഉദ്യോഗസ്ഥൻ തന്നെ നിരന്തരം ബലാത്സംഗം ചെയ്തിരുന്നതായി 15 വയസ്സുകാരി പോലീസിന് മൊഴി നൽകി.
പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് നിർബന്ധിച്ച് തന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നാണ് കിരണ്‍ ഉപദ്രവിച്ചിരുന്നത്. അയാളുടെ കുടുംബാംഗങ്ങളും കുറ്റകൃത്യത്തിന് കൂട്ടുനിന്നു. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ ദെർഗാവോണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് കിരണിനെതിരെ കേസെടുത്തത്.
അന്വേഷണത്തിൽ കിരണിനെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് അസം ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ
ഇന്ത്യയുടെ ആണവക്കുതിപ്പിന് അന്താരാഷ്ട്ര അംഗീകാരം; പുതിയ റിയാക്ടർ പ്രവർത്തനം തുടങ്ങിയതിനെ അഭിനന്ദിച്ച് ഐഇഎ
ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഇറാനിയൻ എണ്ണ എത്തുന്നു; യുഎസ് ഉപരോധത്തിൽ ഇളവ്,