ഡിആർഡിഒ വികസിപ്പിച്ച കുശ മിസൈൽ പരീക്ഷണം വിജയം

JULY 23, 2026, 9:53 AM

ഭുവനേശ്വർ: ഡി ആർ ഡി ഒ വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് വിജയം.

യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ, വലിയ വിമാനങ്ങൾ എന്നിവയെ ഉയർന്ന ദൂരത്തിലും ഉയരത്തിലും വെച്ച് കൃത്യമായി തകർക്കാൻ ‘കുശ’ മിസൈൽ സംവിധാനത്തിന് സാധിക്കും. 

 ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. അതിവേഗത്തിലും ഉയരത്തിലും പറക്കുന്ന ശത്രുക്കളുടെ വ്യോമഭീഷണിയെ കൃത്രിമമായി പ്രതിഫലിപ്പിച്ച ഇലക്ട്രോണിക് ലക്ഷ്യത്തെ കൃത്യമായി കണ്ടെത്തുകയും വിജയകരമായി തകർക്കുകയുമായിരുന്നു.

vachakam
vachakam
vachakam

മിസൈലുകൾ, റഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ സിസ്റ്റത്തിലെ എല്ലാ പ്രധാന ഘടകങ്ങളും ഡി.ആർ.ഡി.ഒ ലെബോറട്ടറികളും അനുബന്ധ വ്യവസായ പങ്കാളികളും ചേർന്നാണ് വികസിപ്പിച്ചെടുത്തത്.

‘കുശ’ മിസൈലിന്റെ പരീക്ഷണം ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന മേഖലയിലെ ഏറ്റവും നിർണായകമായ നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam