ന്യൂഡൽഹി: യാത്രയയപ്പിനിടെ കോടതിമുറിയിൽ പുഷ്പവൃഷ്ടിക്കൊരുങ്ങിയ അഭിഭാഷകനെ വിലക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. യാത്രയയപ്പിൽ ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച ശേഷമായിരുന്നു താൻ പൂവിതളുകൾ കൊണ്ടുവന്ന കാര്യം അഭിഭാഷകൻ പറഞ്ഞത്.
പൂവ് എറിയരുതെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് അത് മറ്റാർക്കെങ്കിലും കൊടുക്കാനും അഭിഭാഷകനോട് പറഞ്ഞു. സനാതന ധർമത്തെ അവഹേളിച്ചെന്നാരോപിച്ച് കഴിഞ്ഞമാസം അഭിഭാഷകൻ, ജസ്റ്റിസ് ഗവായിക്കുനേരേ കോടതിമുറിയിൽവെച്ച് ഷൂ എറിയാൻ ശ്രമിച്ചത് വിവാദമായിരുന്നു.
രാജ്യത്തിനുവേണ്ടി തന്നാൽ സാധിക്കുന്നതെല്ലാം ചെയ്തതിന്റെ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായ ബി.ആർ. ഗവായിഞായറാഴ്ചയാണ് ഔദ്യോഗികമായി വിരമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
