ലോകത്തിന് ആവശ്യം വെടിക്കോപ്പുകളോ? ആഗോള സൈനിക ചെലവ് 2.88 ട്രില്യണ്‍ ഡോളറില്‍; റെക്കോര്‍ഡ് വര്‍ധന

MAY 11, 2026, 6:15 AM

ന്യൂഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്കായി ലോക രാജ്യങ്ങള്‍ ചെലവഴിക്കുന്ന തുകയില്‍ റെക്കോര്‍ഡ് വര്‍ധനവ്. പോയവര്‍ഷം മാത്രം ആഗോള സൈനിക ചെലവ് 2.88 ട്രില്യണ്‍ ഡോളറില്‍ എത്തിയിരിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. സൈനിക ചെലവിന്റെ കാര്യത്തില്‍ ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു.

സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വര്‍ധിച്ച് വരുന്ന സുരക്ഷാ ഭീഷണികളുമാണ് മിക്ക രാജ്യങ്ങളുടെയും പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. റഷ്യ-ഉക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍, ഏഷ്യ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം തുടങ്ങിയ സംഘര്‍ഷ സാഹചര്യങ്ങളാണ് വലിയ തോതിലുള്ള വര്‍ധനവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

പട്ടികയില്‍ അമേരിക്കയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ചൈനയും. തൊട്ടുപിന്നാലെ റഷ്യയും സൗദി അറേബ്യയും ഇടംപിടിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന ഇന്ത്യ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധികള്‍ ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും ലോകരാജ്യങ്ങള്‍ ആയുധ ശേഖരങ്ങള്‍ക്കായി വലിയ തോതില്‍ പണം ചെലവഴിക്കുന്നത് ആശങ്കാജനകമാണെന്നാണ് നിരീക്ഷകരുടെ പക്ഷം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam