തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ. നയപ്രഖ്യാപനം വായിക്കാതെ ഗവർണർ. പ്രസംഗത്തെ വസ്തുതാപരമായും ധാർമികമായും അനുകൂലിക്കാൻ ആവില്ലാത്തതിനാൽ പ്രസംഗം വായിക്കാനാവില്ലെന്നാണ് ഗവർണർ നിലപാടെടുത്തത്. തുടർന്ന് നയ പ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ സ്പീക്കർ അപ്പാവു നിയമസഭയിൽ വായിച്ചു.
അതേസമയം നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധവും ധാർമികതയ്ക്ക് നിരക്കാത്തതുമാണെന്നാണ് ഗവർണർ പ്രസംഗത്തിനിടെ പറഞ്ഞത്. സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേൾപ്പിക്കണമെന്ന തൻ്റെ അഭ്യർത്ഥനയും ഉപദേശവും അവഗണിക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് ദേശീയഗാനത്തോട് അര്‍ഹിക്കുന്ന ആദരവ് കാണിക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ഏതാണ്ട് മൂന്ന് മിനിട്ട് മാത്രം പ്രസംഗിച്ച് ആണ് ഗവർണർ തിരികെ വന്ന് ഇരുന്നത്. സ്പീക്കർ നയപ്രഖ്യാപനം വായിക്കുകയായിരുന്നു. പ്രസംഗത്തിൻ്റെ തമിഴ് പരിഭാഷയാണ് സ്പീക്കർ എം അപ്പാവു വായിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്