ബുര്‍ഖ ധരിച്ചില്ല: ഭാര്യയെയും പെണ്‍മക്കളെയും വെടിവച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ തളളി

DECEMBER 18, 2025, 11:16 PM

ലക്‌നൗ: ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ 32 കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഫാറൂഖ് എന്നയാളാണ് ഭാര്യയെയും പെണ്‍മക്കളെയും വെടിവച്ച് കൊലപ്പെടുത്തിയത്. താഹിറയെ കൊലപ്പെടുത്തുന്നത് കണ്ട രണ്ട് പെണ്‍മക്കളെയും ഫാറൂഖ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബുര്‍ഖ ധരിക്കാതെ താഹിറ മതാപിതാക്കളുടെ വീട്ടില്‍ പോയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആദ്യം താഹിറെയയും പിന്നീട് രണ്ട് പെണ്‍മക്കളെയും വെടിവച്ചും കഴുത്തു ഞെരിച്ചും ഫാറൂഖ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഫാറൂഖിനെ യുപി പൊലീസ് പിടികൂടി.  ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. 

തിരിച്ചറിയല്‍ രേഖകളില്‍ ഫോട്ടോ വരുന്നതില്‍നിന്നു പോലും ഫാറൂഖ് താഹിറയെ വിലക്കിയിരുന്നു. ഇതിനാല്‍ തന്നെ താഹിറ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയ്ക്ക് അപേക്ഷിച്ചിരുന്നില്ല. 18 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇരുവര്‍ക്കും 5 കുട്ടികളുമുണ്ട്. ഇതില്‍ പെണ്‍മക്കളായ അഫ്രീനെയും (14), സെഹ്‌റീനെയും (7) ഫാറൂഖ് വെടിവച്ചും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. 

ഡിസംബര്‍ 10 ന് അര്‍ദ്ധരാത്രി ഇവര്‍ താമസിച്ചിരുന്ന അടുക്കളയില്‍ വച്ചാണ് താഹിറയെ വെടിവച്ചു കൊലപ്പെടുത്തിയത്. വെടിയൊച്ച കേട്ടാണ് മൂത്ത മകള്‍ അഫ്രീന്‍ ഉണര്‍ന്നത്. അഫ്രീന്‍ അടുക്കളയിലേക്ക് വന്നപ്പോള്‍ ഫാറൂഖ് മകള്‍ക്കു നേരെയും നിറയൊഴിച്ചു. ശബ്ദം കേട്ടെത്തിയ രണ്ടാമത്തെ മകള്‍ സെഹ്റീനെ ഫാറൂഖ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിലിട്ട് മൂടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam