ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ, പുതിയ മുഖ്യമന്ത്രിയും ടിവികെ (TVK) അധ്യക്ഷനുമായ ജോസഫ് വിജയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി മുതിർന്ന ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ.
ചെന്നൈയിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ സംഗീതയും മക്കളും പങ്കെടുക്കാതിരുന്നതിനെ ചോദ്യം ചെയ്തതാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തിരുച്ചെന്തൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മുൻ തമിഴ്‌നാട് മന്ത്രി കൂടിയായ അനിത രാധാകൃഷ്ണന്റെ വിവാദ പരാമർശം:
"നിങ്ങൾ [വിജയ്] സ്ത്രീകളെ സംരക്ഷിക്കുമെന്നാണ് പറയുന്നത്. എന്നാൽ ആദ്യം സ്വന്തം ഭാര്യയോടും മക്കളോടും മറുപടി പറയൂ. നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിങ്ങളുടെ ഭാര്യയോ മക്കളോ ആ ചടങ്ങിൽ പങ്കെടുത്തിരുന്നോ?" - എന്നായിരുന്നു ഡിഎംകെ എംഎല്‍എഅനിത രാധാകൃഷ്ണൻ്റെ ചോദ്യം
ചെന്നൈയിൽ നടന്ന വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്‌യുടെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും എസ്.എ. ചന്ദ്രശേഖറും, അടുത്ത സുഹൃത്തുക്കളും പാർട്ടി നേതാക്കളും പങ്കെടുത്തിരുന്നു. എന്നാൽ ദീർഘകാലമായി ഭാര്യ സംഗീത സോർണലിംഗവും മക്കളും ചടങ്ങിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നിരുന്നു.
അതേസമയം, വിജയ്‌യുടെ സുഹൃത്തായ നടി തൃഷ കൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം, മാനസിക പീഡനവും പരസ്ത്രീ ബന്ധവും ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിജയ്‌ക്കെതിരെ വിവാഹമോചനക്കേസ് ഫയൽ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
