ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യയിലേക്കും.
2022ലെ കോയമ്പത്തൂരില്‍ നടന്ന ബോംബ് സ്‌ഫോടനം, മാംഗളൂരുവിലെ ഓട്ടോറിക്ഷ സ്‌ഫോടനം എന്നിവയ്ക്ക് പിന്നില്‍ ഒരേ സംഘമാണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സംശയം.
2024ലെ ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനത്തിന് പിന്നിലും ഒരേ ഭീകരര്‍ തന്നെയെന്നാണ് സംശയം.
ബെംഗളൂരു സ്വദേശി ഫൈസല്‍ എന്ന സാക്കിര്‍ ഉസ്താദിന് ഈ ആക്രമണവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.
മേല്‍പ്പറഞ്ഞ സ്‌ഫോടനങ്ങള്‍ക്കും ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിനും സമാനതകള്‍ ധാരാളമുണ്ടെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഒരു പ്രധാന കാരണം.
ഈ സ്‌ഫോടനങ്ങള്‍ക്കെല്ലാം സ്‌ഫോടക വസ്തുവുള്ള വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളില്‍ നിന്നും അമോണിയം നൈട്രേറ്റ് വേര്‍തിരിച്ചെടുത്താണ് സ്‌ഫോടനത്തിനായി ഐഇഡി നിര്‍മിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
