ദില്ലി: ദില്ലിയിൽ പൊട്ടിത്തെറിച്ചത് നിർമാണം പൂർത്തിയാകാത്ത ബോംബ്? ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ആസൂത്രിത ആക്രമണം അല്ലെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.
അതിനുള്ള കാരണമായി പറയുന്ന ചില കാര്യങ്ങൾ ഇങ്ങനെയാണ്. ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബിന്റെ നിർമാണം പൂർണ്ണമായും കഴിഞ്ഞിരുന്നില്ല.
അതിനാൽ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞു. സ്ഫോടനത്തിൽ ഗർത്തം രൂപപെട്ടിട്ടില്ലെന്നും ഇരുമ്പ് ചീളുകളോ പ്രൊജക്റ്റൈലുകളോ കണ്ടെത്തിയില്ലെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.
പരിഭ്രാന്തിയിൽ നടന്ന സ്ഫോടനമാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
