ഡൽഹി: അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജാമ്യം നല്‍കിയത്. 2018 ല്‍ രാഹുല്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
അതേസമയം കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമയത്. ബിജെപി പ്രവര്‍ത്തകരെ അപമാനിക്കുന്നതാണ് രാഹുലിന്‍റെ പരാമര്‍ശം എന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്