ബെംഗളൂരു ∙ കസ്റ്റംസ് ഓഫിസർ ചമഞ്ഞ് വിവിധ സംസ്ഥാനങ്ങളിലായി 250 സ്ത്രീകൾക്ക് വിവാഹം വാഗ്ദാനം നൽകി വഞ്ചിച്ച രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ .
ചിക്ക്പേട്ടിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ നരേഷ് പുരിയെ (45) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പവൻ അഗർവാൾ, അങ്കിത് ജെയിൻ എന്നീ പേരുകളിൽ മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
പ്ലസ്ടു വരെ വിദ്യാഭ്യാസമുള്ള ഇയാൾ, പുനർവിവാഹത്തിന് റജിസ്റ്റർ ചെയ്തിരുന്നവരെയാണ് സമീപിച്ചിരുന്നത്. കോയമ്പത്തൂർ സ്വദേശിനിയാണ് ഇയാൾക്കെതിരെ ആദ്യം പരാതി നൽകിയത്.
നരേഷ് പുരി വിളിച്ച പ്രകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരിൽ നിന്ന് 10,000 രൂപ ഇയാൾ തട്ടിയെടുത്തു. തുടർന്ന്, ഇവർ റെയിൽവേ പൊലീസിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നരേഷിനെ പിടികൂടിയത്. കർണാടകയിൽ മാത്രം 17 പേരെ ഇയാൾ വഞ്ചിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. രാജസ്ഥാൻ, ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, ആന്ധ്ര, തമിഴ്നാട്, യുപി, ഡൽഹി എന്നിവിടങ്ങളിലും സമാനമായ കേസുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്