പെട്രോകെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി; വ്യവസായങ്ങൾക്ക് ആശ്വാസം

APRIL 2, 2026, 12:28 AM

ഡൽഹി: രാജ്യത്തെ പ്രധാനപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. ജൂൺ 30 വരെയാണ് ഇളവ് ബാധകം.

പെട്രോകെമിക്കൽ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കുറയ്ക്കാനും ഉയർന്ന വില നിയന്ത്രിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതിലൂടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പ്ലാസ്റ്റിക്, പാക്കിംഗ്, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽ, ഓട്ടോമോട്ടീവ് മേഖലകൾക്ക് ഈ തീരുമാനം ഗുണകരമാകും. അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞാൽ ഉത്പന്നങ്ങളുടെ അന്തിമ വിലയും കുറയാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

ഇതിനൊപ്പം, ഇന്ധനവില നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 13 രൂപയുണ്ടായിരുന്ന നികുതി 3 രൂപയായി കുറച്ചപ്പോൾ 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഡീസലിന് ഉണ്ടായിരുന്ന 10 രൂപ നികുതി പൂര്‍ണമായും ഒഴിവാക്കി.

ക്രൂഡോയിൽ വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധനവില നിയന്ത്രിക്കാനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam