കൊൽക്കത്ത-ഷില്ലോങ് ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

FEBRUARY 14, 2026, 1:54 AM

ഡൽഹി: കൊൽക്കത്തയിൽ നിന്ന് ഷില്ലോങ്ങിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചു. വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന സമയത്താണ് സംഭവം.

വിമാനത്തിനുള്ളിൽ നിന്ന് കൈപ്പടയിൽ എഴുതിയ ഭീഷണി സന്ദേശം ക്രൂവിന്റെ  ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും വിശദമായ സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു.

കൊൽക്കത്തയിൽ നിന്ന് ഷില്ലോങ്ങിലേക്ക് സർവീസ് നടത്തുന്ന 6E 7304 വിമാനത്തിൽ സുരക്ഷാ ഭീഷണി ശ്രദ്ധയിൽപ്പെട്ടതായി ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) പ്രകാരം ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചതായും പരിശോധനകളോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന കുറിപ്പ് ഒരു ജീവനക്കാരൻ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടർന്ന് വിമാനം ഉടൻ തന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും മുൻകരുതൽ നടപടിയായി യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധന തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam