ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിന് പിന്നാലെ പ്രതികരണവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥ കിരൺ ബേദി രംഗത്ത്. നഗരത്തിലെ വായു മലിനീകരണം അതിരൂക്ഷമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒന്നിലധികം പോസ്റ്റുകളാണ് കിരൺ ബേദി എക്സിൽ പങ്കുവച്ചത്.
ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) നിലവിൽ 458 ആണെന്നും വായുവിനെ അപകടകാരിയായി തരംതിരിക്കുന്നുവെന്നും ആണ് കിരൺ ബേദി ഏറ്റവുമൊടുവിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നത്.
"വിഷയത്തിൽ നേരിട്ട് ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപ്പര്യമില്ലെങ്കിൽ, മന്ത്രിമാരുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കണം. കാരണം അത്രയധികം ആളുകൾ മലിനീകരണത്താൽ ബുദ്ധിമുട്ടുന്നുണ്ട്. വായു മലിനീകരണം കുറഞ്ഞതായി തോന്നുമെങ്കിലും അത് വീണ്ടും വീണ്ടും തിരിച്ചുവരികയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള എല്ലാ ഡൽഹി നിവാസികളെയും ഇത് ദോഷകരമായി ബാധിക്കുന്നു," കിരൺ ബേദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം നൽകുന്ന സാമ്പത്തിക ആഘാതം ഇനിയാണ് വരാനിരിക്കുന്നത്; ആഗോള വിപണികൾ കടുത്ത
വായ്പയെടുത്തവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ലാതെ ആർബിഐ; നിങ്ങളുടെ ഇഎംഐയിൽ എന്ത് മാറ്റമുണ്ടാകും?
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക