മാധ്യമപ്രവർത്തകന്റെ കൊലപാതകം: ഗുർമീത് റാം റഹീം സിംഗിനെ ഹൈക്കോടതി വെറുതെവിട്ടു

MARCH 7, 2026, 1:25 AM

ചണ്ഡീഗഢ്: മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ ഡെറ സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെവിട്ടു.

2019-ൽ പ്രത്യേക സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് റാം റഹീം സമർപ്പിച്ച അപ്പീലിലാണ് ശനിയാഴ്ച കോടതി വിധി വന്നത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഇയാളെയും കൂട്ടുപ്രതികളായ കുൽദീപ് സിംഗ്, നിർമ്മൽ സിംഗ്, കൃഷൻ ലാൽ എന്നിവരെയും കുറ്റവിമുക്തരാക്കിയത്.

2002-ലാണ് സിർസ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന 'പൂരാ സച്ച്' എന്ന പത്രത്തിന്റെ എഡിറ്ററായ രാം ചന്ദർ ഛത്രപതി വെടിയേറ്റ് മരിച്ചത്. ഡെറ ആസ്ഥാനത്ത് വനിതാ അനുയായികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് ആരോപിക്കുന്ന അജ്ഞാത കത്ത് പത്രത്തിൽ പ്രസിദ്ധീകരിച്ചതാണ് കൊലപാതകത്തിന് പ്രകോപനമായത്. 2003-ൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്.

vachakam
vachakam
vachakam

കൊലപാതക കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഗുർമീത് റാം റഹീമിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ട 20 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. നിലവിൽ ഹരിയാനയിലെ റോഹ്തക്കിലുള്ള സുനരിയ ജയിലിലാണ് ഇയാൾ കഴിയുന്നത്.

ഹൈക്കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് റാം റഹീമിന്റെ അഭിഭാഷകൻ ജിതേന്ദർ ഖുറാന പ്രതികരിച്ചു. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഛത്രപതിയുടെ കുടുംബം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam