കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ മരത്തില്‍ കെട്ടിത്തൂക്കി

MARCH 12, 2024, 10:24 PM

മംഗളൂരു: കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കിയതായി റിപ്പോർട്ട്. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

സ്ഥലത്തെ പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്.  ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഇയാളെ നിരവധി തവണ കുത്തുകയായിരുന്നു. ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

vachakam
vachakam
vachakam

അതേസമയം കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഫെബ്രുവരിയില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് ശരണപ്പ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ശരണപ്പയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ശരണപ്പ, ഡോണി മേഖലയിലെ പാര്‍ട്ടി സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam