'രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ സമരപന്തലിൽ'; സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം

JULY 21, 2026, 5:53 AM

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എംപിമാർ ജന്തർ മന്തറിലെ സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ശ്രമിച്ച കോൺഗ്രസ് എംപിമാരെ ഡൽഹി പൊലീസ് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടെ കൈകൾ കൂട്ടിക്കെട്ടിയാണ് രാഹുൽ ഗാന്ധിയും മറ്റ് എംപിമാരും പ്രതിഷേധം രേഖപ്പെടുത്തിയത്.

സമരവേദിയിൽ സംസാരിച്ച രാഹുൽ ഗാന്ധി, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. സമരത്തിൽ പങ്കെടുത്ത യുവാക്കളെ പൊലീസ് ക്രൂരമായി നേരിട്ടതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സർക്കാർ രാജ്യത്തെ യുവജനങ്ങളുടെ ഭാവി തകർക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

vachakam
vachakam
vachakam

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴികളിലും സമീപ പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കി. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചത്.

അതേസമയം, ഡൽഹിയിൽ സമരം ശക്തമായിരിക്കുമ്പോഴും തുടക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ശശി തരൂർ ഉൾപ്പെടെയുള്ള ചില നേതാക്കൾ നേരത്തേ തന്നെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഔദ്യോഗിക നിലപാട് സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ കോൺഗ്രസ് ഉൾപ്പെടെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ലഭിച്ചതോടെ സിജെപി നടത്തുന്ന സമരം കൂടുതൽ രാഷ്ട്രീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam