തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗർഭനിരോധന ഉറയ്ക്ക് എന്ത് കാര്യം?

FEBRUARY 22, 2024, 2:09 PM

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗർഭനിരോധന ഉറയ്ക്ക് എന്ത് കാര്യം? കാര്യമുണ്ടെന്ന് തന്നെയാണ്  ആന്ധ്രപ്രദേശിൽ നിന്നുമുള്ള വാർത്ത.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഗർഭനിരോധന ഉറ ഒരു പ്രചാരണ ഉപകരണമായി മാറിയിരിക്കുന്നു എന്നുള്ളതാണ് രസകരം. രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച കോണ്ടം പാക്കറ്റുകൾ പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പായ്ക്കറ്റുകൾ പാർട്ടി പ്രവർത്തകർ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുന്നഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

vachakam
vachakam
vachakam

വീഡിയോയിൽ, ടിഡിപി പ്രവർത്തകനെന്ന് കരുതപ്പെടുന്ന ഒരാളോട്  എന്തിനാണ് കോണ്ടം വിതരണം ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ നിരവധി കുട്ടികൾ ഉണ്ടെങ്കിൽ കൂടുതൽ പണം വിതരണം ചെയ്യേണ്ടി വരുമെന്നും അതിനാലാണ് ഗർഭനിരോധന ഉറ വിതരണം ചെയ്യുന്നതെന്നുമാണ് മറുപടിയായി പറയുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ വീടുവീടാന്തരം കയറി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രചരണത്തിൻ്റെ ഭാഗമായി പൊതുജനങ്ങൾക്കായി വിതരണം ചെയ്ത കിറ്റിലാണ് കോണ്ടം പാക്കറ്റുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവം ഏതായാലും ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam