"ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിച്ചു": ഇന്ധന നികുതി കുറവിനെ പ്രശംസിച്ച് സീതാരാമൻ

MARCH 27, 2026, 2:37 AM

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ആഗോള വിപണിയിൽ ഇന്ധന നികുതി കുറവിനെ പ്രശംസിച്ച് സീതാരാമൻ.ആഗോള വിപണിയിലെ അസ്ഥിരതയിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് അവർ എക്സിൽ കുറിച്ചു.

"പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര ഉപഭോഗത്തിനുള്ള പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും വിതരണത്തിലെ തടസ്സങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ശ്രദ്ധിക്കാറുണ്ട്," ധനമന്ത്രി വ്യക്തമാക്കി.

 പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതം കുറച്ചു. ഇതോടെ പെട്രോളിന്റെ എക്സൈസ് നികുതി 3 രൂപയായും ഡീസലിന്റേത് പൂജ്യമായും താഴ്ന്നു.

vachakam
vachakam
vachakam

പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ഈ തീരുമാനത്തെ അഭിനന്ദിച്ചു. ഇത് ധീരവും ദീർഘവീക്ഷണവുമുള്ള നടപടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ധനവില കുറയ്ക്കുന്നതിനൊപ്പം തന്നെ, രാജ്യത്തിനകത്ത് ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും (ATF) കയറ്റുമതിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി.

നേരത്തെ ഇന്ധന കയറ്റുമതിക്ക് നൽകിയിരുന്ന ഇളവുകൾ പിൻവലിച്ച സർക്കാർ, ഇനിമുതൽ കർശനമായ നിബന്ധനകളോടെ മാത്രമേ കയറ്റുമതി അനുവദിക്കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) ഉപരോധവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam