റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ചമ്പായ് സോറന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അനിശ്ചിതാവസ്ഥകള്‍ക്കൊടുവില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ അദ്ദേഹത്തെ നിയുക്ത മുഖ്യമന്ത്രിയായി നിയമിക്കുകയും സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തു. 10 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ചമ്പായ് സോറനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവകാശപ്പെട്ട് ചമ്പായി സോറന്‍ വ്യാഴാഴ്ച വൈകിട്ട് ഗവര്‍ണറെ കണ്ടിരുന്നു. ഹേമന്ദ് സോറന്റെ പിന്തുണക്കത്തുമായാണ് അദ്ദേഹം ഗവര്‍ണറെ കണ്ടത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗീര്‍ ആലം, ആര്‍ജെഡി എംഎല്‍എ സത്യാനന്ദ് ഭോക്ത, സിപിഐ (എംഎല്‍) എംഎല്‍എ വിനോദ് സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ ചമ്പായ് സോറനെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുന്നത് വൈകിയതോടെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
ചമ്പായ് സോറന്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെ ഹേമന്ത് സോറന്റെ സഹോദരനും എംഎല്‍എയുമായ ബസന്ത് സോറന്‍ ഉള്‍പ്പെടെ 39 സഖ്യകക്ഷി എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക് പറക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍, മോശം കാലാവസ്ഥ കാരണം വിമാനം പറന്നുയരാനായില്ല. ബിജെപി എംഎല്‍എമാരെ വരുതിയിലാക്കി ഭരണകക്ഷിയെ പിളര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഹൈദരാബാദ് യാത്ര തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്