ഡൽഹി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും എന്ന് റിപ്പോർട്ട്. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന് ആധാർ പ്രാമാണീകരണം നിർബന്ധമാക്കും.
അതേസമയം ദുരുപയോഗം തടയുന്നതിനൊപ്പം യഥാർത്ഥ ഉപയോക്താക്കൾക്ക് റിസർവേഷൻ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് ആണ് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
എന്നാൽ ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകളിൽ ജനറൽ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലുള്ള രീതി മാറ്റമില്ലാതെ തുടരും എന്നാണ് ലഭിക്കുന്ന വിവരം. തത്കാൽ ടിക്കറ്റുകൾക്ക് ആധാർ പ്രാമാണീകരണം നിർബന്ധമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്