500 കിലോമീറ്റര്‍ വരെ പരമാവധി 7500 രൂപ: വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍; ലംഘിച്ചാല്‍ കടുത്ത നടപടി

DECEMBER 6, 2025, 5:54 AM

ന്യൂഡല്‍ഹി: വിമാന യാത്രാ നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്‍ഡിഗോ വിമാന പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. 

500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ ഈടാക്കാവു എന്നാണ് നിര്‍ദേശം. 1000 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 12,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂടിയതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാന നിരക്കുകള്‍ക്ക് കേന്ദ്രം പരിധി നിശ്ചയിച്ചത്.

കേന്ദ്രം നിശ്ചയിച്ച വിമാന നിരക്കുകള്‍ അറിയാം:

    *500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ
    *500 മുതല്‍ 1000 കിലോമീറ്റര്‍ വരെ 12,000 രൂപ
    *1000 മുതല്‍ 1500 കിലോമീറ്റര്‍ വരെ 15,000 രൂപ
    
ഇതിന് മുകളിലുള്ള യാത്രകള്‍ക്ക് 18,000 രൂപയും മാത്രമേ ഈടാക്കാനാകു എന്നാണ് വ്യോമയാന മന്ത്രാലയം നിശ്ചയിച്ച നിരക്കുകള്‍.

വിമാന കമ്പനിയില്‍ നിന്ന് നേരിട്ട് ടിക്കറ്റെടുത്താലും മറ്റ് തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ മുഖേനെ ടിക്കറ്റെടുത്താലും ഈ നിരക്കിന് മുകളില്‍ പോകാന്‍ പാടില്ല എന്നാണ് വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇത് വളരെ കര്‍ക്കശമായി നടപ്പാക്കണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. ലംഘിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഈ രീതി വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മാറുന്നതുവരെ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam