ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവില വർദ്ധനവിനിടെ രാജ്യത്തെ ഇന്ധനക്കമ്പനികൾക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ നിർണ്ണായക തീരുമാനം.
പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 13 രൂപയായിരുന്നത് 3 രൂപയായും, ഡീസലിന് ലിറ്ററിന് 10 രൂപയായിരുന്നത് പൂജ്യമായും കുറച്ചത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
എക്സൈസ് തീരുവ കുറച്ചെങ്കിലും സാധാരണക്കാർക്ക് ചില്ലറ വിൽപനയിൽ ഉടൻ വിലക്കുറവ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിൽ വില കൂടുന്നത് മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ എണ്ണക്കമ്പനികളെ ഈ തീരുമാനം സഹായിക്കും.
കഴിഞ്ഞദിവസം പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ 'നയാര' ഇന്ധനവില വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ സ്വകാര്യ കമ്പനികൾ വില കൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രത്തിന്റെ ഈ ഇടപെടൽ. വരും ദിവസങ്ങളിൽ ഇന്ധന വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
