ഡൽഹി: യാത്രക്കാരെ വലച്ച വിമാന പ്രതിസന്ധിയിൽ ഇൻഡിഗോ സിഇഒക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്രം. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോടീസിൽ നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം മറുപടി തൃപ്തികരമല്ലെങ്കിൽ പീറ്റേഴ്സ് എൽബേഴ്സിനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. ഇൻഡിഗോയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ഡിജിസിഎയുടെ കണ്ടെത്തൽ.
അതുപോലെ തന്നെ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് കമ്പനിക്ക് കനത്ത പിഴ ചുമത്താനും ആലോചനയുണ്ട്. ഇൻഡിഗോയുടെ സർവീസുകൾ വെട്ടിക്കുറച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
