വൻ വിജയ കുതിപ്പിൽ  ടിവികെ; വിജയ്‌യുടെ വീടിന് മുന്നിൽ ആഘോഷങ്ങൾ ആരംഭിച്ചു 

MAY 4, 2026, 2:52 AM

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്യുടെ ടിവികെ വൻ വിജയ കുതിപ്പ് തുടരുന്നു. പാർട്ടിയുടെ മുന്നേറ്റത്തിനിടെ വിജയ്‌യുടെ വീടിന് മുന്നിൽ ആഘോഷങ്ങൾ ആരംഭിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ബന്ധുക്കളും ടിവികെ പ്രവർത്തകരുമാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്.

വിജയ്‌യുടെ ബന്ധുവായ പല്ലവി വിനോദ് കുമാർ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വിജയ്‌യുടെ പിതാവ് എസ്. എ. ചന്ദ്രശേഖർയും മറ്റ് ബന്ധുക്കളും വിജയാഘോഷത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

സംസ്ഥാനത്തുടനീളം ടിവികെ പ്രവർത്തകർ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷം ആരംഭിച്ചതായാണ് വിവരം. നിലവിലെ കണക്ക് അനുസരിച്ച് ടിവികെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

വിജയ് മത്സരിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നിലനിൽക്കുന്നതായി സൂചനകളുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam