ചെന്നൈ: സംസ്ഥാനത്തെ റോഡുകൾ, തെരുവുകൾ ഉൾപ്പെടെ പൊതു ഇടങ്ങളുടെ പേരുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കുന്ന ജോലികൾ ഊർജിതമാക്കി സർക്കാർ. നവംബർ 19-നകം ഇത്തരം മുഴുവൻപേരുകളും മാറ്റി പുതിയപേരുകൾ ഉറപ്പിക്കണമെന്നാണ് ജില്ലാഭരണകൂടങ്ങൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ജാതിവിവേചനം ഒഴിവാക്കി സാമൂഹികനീതി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ നടപടി. ആദി ദ്രാവിഡർ കോളനി, ഹരിജൻ കോളനി, പറയർ തെരുവ് തുടങ്ങിയ പേരുകൾ ഒഴിവാക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. കലൈഞ്ജർ, കാമരാജർ, മഹാത്മാഗാന്ധി, വീരമാമുനിവർ, തന്തൈ പെരിയാർ എന്നീ പേരുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
