ഹനൂർ: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് യതീന്ദ്രക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനാണ് യതീന്ദ്ര.സംഭവത്തിൽ തങ്ങൾ സംസ്ഥാന ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി അറിയിച്ചു.
അമിത് ഷാ ഗുണ്ടയും റൗഡിയും ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂട്ടാളികൾ ഇത്തരത്തിലുള്ളവർ ആണെന്നുമായിരുന്നു യതീന്ദ്ര പറഞ്ഞത്.അമിത് ഷായ്ക്കെതിരെ ഗുജറാത്തിൽ കൊലക്കേസ് ഉണ്ട്.അദ്ദേഹത്തിന് ക്രിമിനൽ പ്രവർത്തനങ്ങളുടെ പശ്ചാത്തലമുണ്ട്. എന്നിട്ടും അദ്ദേഹം രാജ്യത്ത് ഉയർന്ന സ്ഥാനത്താണ്- എന്നും കോൺഗ്രസ് യോഗത്തെ അഭിസംബോധന ചെയ്ത് യതീന്ദ്ര പറഞ്ഞിരുന്നു.ഈ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
അടുത്തിടെ കോൺഗ്രസ് നേതാവ് ജിഎസ് മഞ്ജുനാഥിൻ്റെ പരാമർശവും ഏറെ വിവാദമായിരുന്നു.എൽപിജി സിലിണ്ടർ വില 100 രൂപ കുറച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശം.പ്രധാനമന്ത്രിയെ കണ്ടാൽ ചെരുപ്പ് കൊണ്ട് അടിക്കുമെന്നായിരുന്നു അദ്ദേഹം നടത്തിയ പരാമർശം.
ENGLISH SUMMARY: BJP to file case against Yathindra
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്