'ഹിന്ദു പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകാതെ വീട്ടിലിരുന്ന് യോഗ ചെയ്യണം'; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

OCTOBER 17, 2025, 8:07 PM

മുംബൈ: ഹിന്ദു പെണ്‍കുട്ടികള്‍ അപരിചിതരുടെ ജിമ്മില്‍ പോകരുതെന്നും വീട്ടിലിരുന്ന് യോഗ ചെയ്യണമെന്നും ബിജെപി എംഎല്‍എ. പെണ്‍കുട്ടികളെ വഴിതെറ്റിക്കാനും വഞ്ചിക്കാനും ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതുകാരണമാണ് ജിമ്മില്‍ പോകരുതെന്ന് പറയുന്നതെന്നുമായിരുന്നു മഹാരാഷ്ട്ര എംഎല്‍എ ഗോപിചന്ദ് പഠ്ലാക്കറുടെ പ്രസ്താവന. ബീഡില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പഠ്ലാക്കര്‍.

വലിയൊരു ഗൂഢാലോചനയാണ് നടക്കുന്നത്. അത് നന്നായി മനസ്സിലാക്കണം. നന്നായി സംസാരിക്കുന്നവരെയും പെരുമാറുന്നവരെയും പെട്ടെന്ന് വിശ്വസിക്കരുത്. ജിമ്മിലെ ട്രെയ്‌നര്‍മാരെ ശ്രദ്ധിക്കണം. വീട്ടില്‍ ജിമ്മില്‍ പോകുന്ന യുവതികളുണ്ടെങ്കില്‍ അവരെ ഉപദേശിക്കണം. പെണ്‍കുട്ടികള്‍ വീട്ടിലിരുന്ന് യോഗ ചെയ്താല്‍ മതി. ജിമ്മില്‍ പോകേണ്ട ആവശ്യമില്ല. കാരണം, ജിമ്മിലുള്ളവര്‍ നിങ്ങളെ വഞ്ചിക്കും. നിങ്ങളോട് അനീതി കാണിക്കും പഠ്ലാക്കര്‍ പറഞ്ഞു.

കോളജുകളില്‍ ഐഡന്റിറ്റി കാര്‍ഡില്ലാതെ വരുന്നവരെ തടയണമെന്നും അവരെ അകത്തേക്ക് വിടരുതെന്നും പഠ്ലാക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമല്ല, പഠ്ലാക്കര്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. സെപ്റ്റംബറില്‍ എന്‍സിപിഎസ്പി നേതാവ് ജയന്ത് പട്ടീലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam