ബെംഗളൂരു: ചെളിവെള്ളം കൊണ്ട് പൊറുതി മുട്ടി ബെംഗളൂരുവിലെ ശോഭ അരീന അപ്പാർട്ടുമെൻ്റിലെ താമസക്കാർ. സോഷ്യൽ മീഡിയയായ എക്‌സിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ ജന ശ്രദ്ധ നേടുന്നത്.
'ഇതെന്താ സാമ്പാറോ?' എന്ന അടിക്കുറിപ്പോടെയാണ് അപ്പാർട്ട്മെന്റ് നിവാസികള്‍ വീഡിയോകൾ പങ്കുവെച്ചത്. സംഭവത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അപാർട്മെന്റ് നിവാസികൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
അപ്പാർട്ട്മെൻ്റ് സ്ഥിതി ചെയ്യുന്ന കനകപുര മെയിൻ റോഡിലെ തലഗട്ടപുരയിലെ ജുഡീഷ്യൽ ലേഔട്ടിലേക്ക് കാവേരി ജലം ലഭ്യമാക്കണമെന്നും അവർ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സമീപകാലത്തെ ടാങ്ക് ശുചീകരണ പ്രവർത്തനങ്ങളാണ് ചെളിക്ക് കാരണമെന്ന് ചില ഉപയോക്താക്കൾ പറയുന്നു, എന്നാൽ ശോഭ അരീന അപ്പാർട്ടുമെൻ്റിലെ താമസക്കാർ വാദിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നം നേരത്തേയുമുണ്ടെന്നും ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ലെന്നുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്