ബെംഗളുരു: കോളേജ് വിദ്യാർത്ഥിയായ മകനെ കൊലപ്പെടുത്തിയതിന് 45കാരനായ പിതാവ് അറസ്റ്റിലായതായി റിപ്പോർട്ട്. മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കുമായി നിരന്തരം പണം ആവശ്യപ്പെടുന്നതിനേ ചൊല്ലിയുള്ള തർക്കം രൂക്ഷമായാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
മകനെ കൊലപ്പെടുത്തിയതിന് ഞായറാഴ്ചയാണ് 45കാരനായ പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകൻ ആത്മഹത്യ ചെയ്തതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് പ്രകാശ് മകൻ യോഗേഷിനെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ യോഗേഷിന്റെ മരണം സ്ഥിരീകരിക്കാൻ മാത്രമാണ് ആശുപത്രി ജീവനക്കാർക്ക് സാധിച്ചത്. ബാസവേശ്വര നഗർ പൊലീസാണ് 45കാരനെ അറസ്റ്റ് ചെയ്തത്.
അതേസമയം പാനിപൂരി വില്‍പനക്കാരനായ പ്രകാശിന്റെ മൊഴിയില്‍ സംശയം തോന്നിയിരുന്നുവെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്