ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ ടൈമർ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് വൃത്തങ്ങൾ. വൈറ്റ്‌ഫീൽഡ് ഏരിയയിലെ സ്‌ഫോടനസ്ഥലത്ത് നിന്ന് ഐഇഡിയുടെ ടൈമറും മറ്റ് ഭാഗങ്ങളും പോലീസ് കണ്ടെടുത്തു.
ശനിയാഴ്ച രാവിലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) സംഘം സ്ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി. സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലാണ്. ശക്തി കുറഞ്ഞ ഐഇഡിയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.
ഇതിനിടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഏകദേശം 28-30 വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ കഫേയിൽ വന്നു, കൗണ്ടറിൽ നിന്ന് റവ ഇഡ്ഡലി വാങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇയാൾ ബാഗ് കഫേയോട് ചേർന്നുള്ള ഒരു മരത്തിനടുത്ത് വെച്ചിട്ട് പോയി. തുടർന്ന് ഒരു മണിക്കൂറിന് ശേഷം സ്‌ഫോടനം നട ക്കുകയായിരുന്നു.
രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50 നും 1 മണിക്കും ഇടയിൽ നടന്ന സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്