ഐപിഎൽ സംപ്രേഷണത്തിനെത്തിയ ബിസിസിഐ എഞ്ചിനീയർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

MARCH 31, 2026, 3:28 AM

മുംബൈ: ഐപിഎൽ (IPL 2026) മത്സരങ്ങളുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ (BCCI) ബ്രോഡ്കാസ്റ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് പൗരനെ തെക്കൻ മുംബൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൻ വില്യംസ് ലാംഗ്ഫോർഡ് എന്നയാളാണ് മരിച്ചത്. മുംബൈയിലെ പ്രശസ്തമായ ട്രൈഡന്റ് ഹോട്ടലിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

ഐപിഎൽ കവറേജിന്റെ ഭാഗമായി മാർച്ച് 24 മുതൽ ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു ലാംഗ്ഫോർഡ്. മാർച്ച് 29-ന് മത്സരം കഴിഞ്ഞ് രാത്രി വൈകിയാണ് ഇദ്ദേഹം മുറിയിലേക്ക് മടങ്ങിയതെന്ന് പോലീസ് പറഞ്ഞു. എന്നാൽ പിറ്റേന്ന് (മാർച്ച് 30) രാവിലെ ഹോട്ടൽ റിസപ്ഷനിൽ നിന്നുള്ള ഫോൺ കോളുകളോട് ഇദ്ദേഹം പ്രതികരിച്ചില്ല.

തുടർന്ന് ഹോട്ടൽ ജീവനക്കാർ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ഇദ്ദേഹത്തെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ ഡോക്ടർ ഉടൻ സ്ഥലത്തെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

vachakam
vachakam
vachakam

സംഭവത്തിൽ മുംബൈ മറൈൻ ഡ്രൈവ് പോലീസ് അസ്വാഭാവിക മരണത്തിന് (ADR) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബ്രിട്ടീഷ് എംബസിയെയും ബിസിസിഐ അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam