ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിട്ട മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നേക്കുമെന്ന് സൂചന. സിദ്ദിഖി നാളെ എൻസിപിയിൽ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ തന്നെയാണ് വ്യക്തമാക്കിയത്. ഞായറാഴ്ച ബാബ സിദ്ദിഖിക്കൊപ്പം മറ്റ് പല നേതാക്കളും എൻസിപിയിൽ ചേരുമെന്നും പവാർ കൂട്ടിച്ചേർത്തു.
അതേസമയം 48 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാബ സിദ്ദിഖി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പറയാൻ ഏറെയുണ്ടെങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് ഉചിതമെന്ന് ആൺ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചത്.
ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. “ഫെബ്രുവരി 10ന് വൈകുന്നേരം ബാബ സിദ്ദിഖ് എൻസിപിയിൽ ചേരും. ഫെബ്രുവരി 11 ന് കൂടുതൽ ചിലർ പാർട്ടിയിൽ അംഗമാകും” എന്നാണ് മാധ്യമപ്രവർത്തകരോട് അജിത് പവാറിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്