തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'മഹാലക്ഷ്മി' പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വന്‍പ്രതിഷേധത്തിലെന്ന് റിപ്പോർട്ട്. സ്വന്തം ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നത് എന്നതാണ് ആശങ്ക ഉളവാക്കുന്ന കാര്യം.
പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ഡ്രൈവര്‍ തന്റെ വാഹനം കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ ഇപ്പോൾ വൈറലാണ്. തിരക്കേറിയ ബീഗംപേട്ട് പ്രദേശത്തെ പ്രജാഭവന് സമീപമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ദേവ എന്നയാള്‍ തന്റെ വാഹനം കത്തിച്ചത്. ശേഷം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാനും ഇയാൾ ശ്രമിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയ പകടം സംഭവിക്കാതിരുന്നത് എന്ന് അധികൃതർ പ്രതികരിച്ചു. സംഭവത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. മഹബൂബ് നഗര്‍ സ്വദേശിയായ 45കാരന്‍ ദേവയെ പൊലീസ് അറസ്റ്റ് ചെയ്തു.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്നതാണ് മഹാലക്ഷ്മി പദ്ധതി. ഇതിനെതിരെയാണ് ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിഷേധം. തങ്ങളുടെ വരുമാന മാര്‍ഗം ഇല്ലാതാക്കുന്നതാണ് പദ്ധതിയെന്നാണ് ഇവര്‍ പറയുന്നത്. പദ്ധതി തങ്ങളുടെ ദൈനംദിന വരുമാനത്തെ ബാധിച്ചതായും നഷ്ടം മറികടക്കാന്‍ സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകള്‍ വിവിധ ജില്ലകളില്‍ പ്രതിഷേധം നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്