ബിജെപിക്ക് രാജ്യമാകെ വമ്പൻ വിജയം, അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്ത് അധികാരം

MAY 4, 2026, 9:13 AM

ചെന്നൈ: രാജ്യം ഉറ്റുനോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ പിടിച്ചെടുത്ത് ബിജെപിയുടെ വൻ മുന്നേറ്റം. ബംഗാളിൽ അധികാരം സ്ഥാപിച്ചതിനൊപ്പം അസമിൽ ഭരണം നിലനിർത്താനും പുതുച്ചേരിയിൽ സഖ്യകക്ഷിയോടൊപ്പം ഭരണത്തിലേറാനും ബിജെപിക്ക് സാധിച്ചു.

കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയിച്ച് നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറന്നത് ദേശീയ തലത്തിൽ ബിജെപിക്ക് വലിയ രാഷ്ട്രീയ വിജയമായി. എന്നാൽ, തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെയുടെ മുന്നേറ്റത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ 194 ഇടത്തും ബിജെപി വ്യക്തമായ ആധിപത്യം പുലർത്തി; ഇതിൽ 86 സീറ്റുകളിൽ പാർട്ടി വിജയിച്ചു കഴിഞ്ഞു. അസമിൽ 82 സീറ്റുകൾ ബിജെപി തനിച്ച് നേടിയപ്പോൾ എൻഡിഎ സഖ്യം മൊത്തം 102 സീറ്റുകളുമായി അധികാരം ഉറപ്പിച്ചു.

vachakam
vachakam
vachakam

കേരളത്തിൽ നേമത്ത് രാജീവ് ചന്ദ്രശേഖറും, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും, കഴക്കൂട്ടത്ത് വി. മുരളീധരനും വിജയിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപി ശക്തമായ സാന്നിധ്യമായി.

അതേസമയം, കഴിഞ്ഞ തവണ നാല് സീറ്റുകൾ ലഭിച്ച തമിഴ്‌നാട്ടിൽ ഇക്കുറി ഒരു സീറ്റിലേക്ക് പാർട്ടി ഒതുങ്ങി. പുതുതായി രൂപംകൊണ്ട ടിവികെ തമിഴ്‌നാട്ടിൽ ഉണ്ടാക്കിയ തരംഗമാണ് ബിജെപിക്കും മറ്റ് പ്രമുഖ പാർട്ടികൾക്കും തിരിച്ചടിയായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam