കൊല്‍ക്കത്ത: സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെ മരിച്ച അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഗുവാഹത്തിയിലെ സോണപ്പുരില്‍ നടക്കും.
പ്രിയഗായകനെ ഒരുനോക്ക് കാണാന്‍ ലക്ഷങ്ങളാണ് ഇന്നലെയും ഗുവാഹത്തിയിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ സംഗീതാര്‍ച്ചനകള്‍ നടന്നു. ജനപങ്കാളിത്തം കൊണ്ട് ലോകത്തെ നാലാമത്തെ വലിയ സംസ്‌കാരച്ചടങ്ങായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് രേഖപ്പെടുത്തി. മൈക്കല്‍ ജാക്‌സണ്‍, പോപ് ഫ്രാന്‍സിസ്, എലിസബത്ത് രാജ്ഞി എന്നിവരുടേതിനൊപ്പം. കണക്കു ശരിയാണെങ്കില്‍ ഇന്ത്യകണ്ട ഏറ്റവും വലിയ വിലാപയാത്രയും ഇതാവുമെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആരാധകര്‍ ആരോപിച്ചതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. സംഘാടകരും സുബീന്‍ ഗാര്‍ഗിന്റെ മാനേജരും ജനരോഷം ഭയന്ന് സംസ്ഥാനത്ത് എത്തിയിട്ടില്ല. സ്വദേശമായ ജോര്‍ഹട്ടില്‍ അന്ത്യവിശ്രമം ഒരുക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ ദേശീയപാത തടഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
