ഗുവാഹത്തി: പട്ടികജാതി, പട്ടികവർഗ, തേയിലത്തോട്ട തൊഴിലാളികൾ ഒഴികെയുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് ഒരു വർഷത്തേക്ക് പുതിയ ആധാർ കാർഡുകൾ നൽകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അതിർത്തി സുരക്ഷയുടെയും അനധികൃത കുടിയേറ്റം തടയുന്നതിന്റെയും ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ ആധാർ ലഭിക്കാത്ത മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർക്ക് സെപ്റ്റംബറിൽ അപേക്ഷിക്കാൻ അന്തിമ അവസരം നൽകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
"ഇന്ത്യൻ പൗരനാണെന്ന് അവകാശപ്പെടുന്ന ആർക്കും അസമിൽ നിന്ന് ആധാർ കാർഡ് ലഭിക്കുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. ആ വഴി ഞങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടി," മുഖ്യമന്ത്രി പറഞ്ഞു.
അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ അപേക്ഷാ സമയം അവസാനിച്ചതിന് ശേഷം ജില്ലാ കമ്മീഷണര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ അധികാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നിരുന്നാലും, അനുമതി നല്‍കുന്നതിനുമുമ്പ്, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടും ഡിസി പരിശോധിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്