ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾക്കിടെ പുതിയ ട്വിസ്റ്റ്. ടിവികെ അധ്യക്ഷൻ വിജയിക്ക് നിലവിൽ വ്യക്തമായ ഭൂരിപക്ഷമില്ലെന്ന് ഗവർണർ അറിയിച്ചു. ഭരണഘടനാപരമായി ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകാനാകൂ എന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.
234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനായി 118 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. അതിനാൽ 118 പേരുടെ പിന്തുണക്കത്ത് സമർപ്പിക്കണമെന്ന് ഗവർണർ വിജയിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കോൺഗ്രസ് അടക്കമുള്ള ചില പാർട്ടികളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ എണ്ണം ഇതുവരെ ഉറപ്പായിട്ടില്ലെന്നാണ് സൂചന.
ഇതോടെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സിപിഐ, സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. വിജയ് കൂടുതൽ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
