പഠന സമ്മർദ്ദം; 16കാരനായ ജെഇഇ പരീക്ഷാർത്ഥി ജീവനൊടുക്കി; 2 മാസത്തിനിടെ നാലാമത്തെ സംഭവം 

FEBRUARY 13, 2024, 1:58 PM

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ 16കാരനായ ജെഇഇ പരീക്ഷാർത്ഥി ജീവനൊടുക്കിയതായി റിപ്പോർട്ട്. ഈ വർഷം ഇത്തരത്തിലെ നാലാമത്തേതാണ് സംഭവം. പ്ലസ്ടു പഠനത്തോടൊപ്പം ജെഇഇ പരിശീലനം നടത്തിയിരുന്ന വിദ്യാർത്ഥിയാണ് മുറിയിലെ സീലീംഗ് ഫാനിൽ തൂങ്ങി മരിച്ചത്. 

അതേസമയം രാവിലെ വീട്ടിലേക്ക് വിളിക്കാറുള്ള വിദ്യാർത്ഥിയുടെ പതിവ് വിളി എത്താതെ വന്നതോടെ രക്ഷിതാക്കൾ ഹോസ്റ്റൽ വാർഡനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോസ്റ്റൽ നടത്തിപ്പുകാർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഹോസ്റ്റലുകളിൽ ജില്ലാ അധികൃതർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് നടപടി എന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ 2023ൽ മാത്രം കോട്ടയിൽ ജീവനൊടുക്കിയത് 29 പരീക്ഷാർത്ഥികളാണ്. എൻജിനിയറിംഗ് മെഡിക്കൽ പരീക്ഷാർത്ഥികളുടെ എൻട്രൻസ് പരിശീലനത്തിന് ഏറെ പ്രശസ്തമായ രാജസ്ഥാനിലെ കോട്ട അടുത്തിടെയായി പരീക്ഷാർത്ഥികളുടെ തുടർച്ചയായ ആത്മഹത്യാ കേസുകളുടെ പേരിൽ വലിയ കുപ്രസിദ്ധിയാണ് നേടുന്നത്.

vachakam
vachakam
vachakam

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam