അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു

JULY 27, 2026, 10:31 PM

ഗന്ദർബാൽ: അമർനാഥ് ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ജമ്മു കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഹരിഗനിവാനിന് സമീപമുള്ള വൻ വളവിലാണ് അപകടം നടന്നത്.

അമിതവേഗതയിലെത്തിയ ബസ് വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ നിന്ന് വഴുതി താഴെയുള്ള വീടിന് മുകളിലേക്ക് പതിക്കുകയുമായിരുന്നു.

ബസ് വീടിന് മുകളിലേക്ക് പതിച്ചതിനാൽ തൊട്ടടുത്തുള്ള സിന്ധ് നദിയിലേക്ക് മറിയാതെ രക്ഷപ്പെട്ടു. അപകടസമയത്ത് വീടിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. എന്നാൽ വീടിന് വൻതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

 ഇന്ത്യൻ സൈന്യം, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, ജമ്മു കാശ്മീർ പൊലീസ് എന്നിവരും പ്രദേശവാസികളും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി.

മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം കങ്കണിലെ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ സ്കിംസ് (SKIMS) സൗര ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam