ന്യൂഡൽഹി: പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽ നിലവിലെ സ്ഥിതി തുടരാൻ എൻസിപിയുടെ ഇരു വിഭാഗങ്ങളോടും സുപ്രീം കോടതി നിർദേശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെയുള്ള ഇടക്കാല ഉത്തരവായാണ് സുപ്രീം കോടതി ഉത്തരവ്.
തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ തീരുമാനത്തിനെതിരെ ശരദ് പവാർ വിഭാഗം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി. ഇതോടെ എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ‘ക്ലോക്ക്’ അജിത് പവാർ വിഭാഗത്തിന് ഉപയോഗിക്കാനാകും. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന 'കാഹളമുള്ള മനുഷ്യൻ' എന്ന ചിഹ്നത്തിലായിരിക്കും ശരദ് പവാറിൻ്റെ വിഭാഗം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക.
പാർട്ടിയുടെ പേരും ‘ക്ലോക്ക്’ ചിഹ്നവും അജിത് പവാർ പക്ഷത്തിന് അനുവദിച്ച് കമ്മിഷൻ നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ശരദ്‌പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനപ്രകാരം പ്രവർത്തിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു.
എൻസിപി–ശരദ് ചന്ദ്ര പവാർ എന്നു പാർട്ടി പേര് ഉപയോഗിക്കാൻ ശരദ് പവാർ പക്ഷത്തിന് സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഹർജിയിൽ അന്തിമതീർപ്പ് പറയും. ശരദ് പവാറിന്റെ ചിത്രം എൻസിപി അജിത് പവാർ വിഭാഗം പ്രചാരണത്തിന് ഉപയോഗിക്കുന്നതും സുപ്രീം കോടതി തടഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്