ബാരാമതി: വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന് (66) രാജ്യം കണ്ണീരോടെ വിടനൽകി.
ബാരാമതിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാഷ്ട്രീയ പ്രമുഖരും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും പാർട്ടി പ്രവർത്തകരും ബാരാമതിയിലെത്തി തങ്ങളുടെ പ്രിയപ്പെട്ട 'അജിത് ദാദ'യ്ക്ക് അവസാനമായി ആദരമർപ്പിച്ചു.
അജിത് പവാറിന്‍റെ ഭൗതികദേഹം ദേശീയ പതാക പുതപ്പിച്ച് ജന്മനാടായ കാട്ടേവാടിയിൽ നിന്ന് ബാരാമതിയിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മക്കളായ പാർത്ഥ് പവാറും ജയ് പവാറും ചിതയ്ക്ക് തീക്കൊളുത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ, നടൻ റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി പ്രമുഖർ കാട്ടേവാടിയിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
ബുധനാഴ്ച രാവിലെ പൂനെയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബാരാമതി എയർസ്ട്രിപ്പിന് സമീപം അദ്ദേഹം സഞ്ചരിച്ചിരുന്ന ചാർട്ടേഡ് ലിയർജെറ്റ് വിമാനം തകർന്നുവീണാണ് അപകടമുണ്ടായത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റും പവാറിന്റെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു. ലാൻഡിംഗിന് തൊട്ടുമുൻപായിരുന്നു വിമാനം തകർന്നു വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
