ന്യൂഡൽഹി: ഫ്‌ളൈറ്റ് ഡ്യൂട്ടി ഷെഡ്യൂളുകളും ഫ്‌ളൈറ്റ് ക്രൂ മാനേജ്‌മെൻ്റ് സിസ്റ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചതിന് എയർ ഇന്ത്യയ്‌ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 80 ലക്ഷം രൂപ പിഴ ചുമത്തി.
പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കൃത്യമായ വിശ്രമം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പിഴ. ജനുവരിയിൽ എയർ ഇന്ത്യയുടെ സ്‌പോട്ട് ഓഡിറ്റിങ് നടത്തിയതിന് ശേഷമാണ് നിയമലംഘനം വെളിപ്പെട്ടത്.
റിപ്പോർട്ടുകളുടെയും തെളിവുകളുടെയും വിശകലനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് 60 വയസ്സിന് മുകളിലുള്ള രണ്ട് ഫ്ലൈറ്റ് ജീവനക്കാരുമായി ഫ്ലൈറ്റ് (എ) പ്രവർത്തിപ്പിച്ചതായി കണ്ടെത്തിയെന്നും ഇത് ചട്ട ലംഘനമാണെന്നും ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.
വിമാന ജീവനക്കാർക്ക് മതിയായ വിശ്രമമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. തെറ്റായി അടയാളപ്പെടുത്തിയ പരിശീലന രേഖകളും ഓവർലാപ്പിംഗ് ഡ്യൂട്ടികളും മറ്റും ഓഡിറ്റിനിടെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.എയർ ഇന്ത്യയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനാലാണ് 80 ലക്ഷം രൂപ പിഴയീടാക്കാൻ തീരുമാനിച്ചതെന്നും ഡിജിസിഎ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്