മുംബൈ; മഹാരാഷ്ട്രയിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് സൂചന. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ്റെ പാത പിന്തുടർന്ന് കൂടുതൽ പേർ പാർട്ടി വിടുന്നതായാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിൽ അടുത്തിടെ കോൺഗ്രസ് വിട്ട മൂന്നാമത്തെ നേതാവാണ് അശോക് ചവാൻ. ദിവസങ്ങൾക്ക് മുമ്പ് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവയും മുൻ മന്ത്രി ബാബ സിദ്ദിഖും കോൺഗ്രസുമായുള്ള 48 വർഷത്തെ ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ശനിയാഴ്ച അജിത് പവാറിൻ്റെ എൻസിപിയിൽ ചേർന്നു. വരും ദിവസങ്ങളിൽ കോൺഗ്രസിൽ അസ്വാരസ്യമുള്ള പല പ്രമുഖ നേതാക്കളും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
2022 ൽ ജൂലൈയിൽ ഏകനാഥ് ഷിൻഡെ സർക്കാരിനെതിരായ വിശ്വാസവോട്ടെടുപ്പിൽ ഏഴ് എം എൽ എ മാരോടൊപ്പം ചവാൻ വിട്ട് നിന്നിരുന്നു. വൈകിയെത്തിയതിനാൽ നിയമസഭയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ചവാൻ അന്ന് നൽകിയ വിശദീകരണം.
മുൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ശങ്കർറാവു ചവാന്റെ മകനായ അശോക് ചവാൻ 1986-ൽ കോൺഗ്രസ് പാർട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ ജനറൽ സെക്രട്ടറിയായാണ് തന്റെ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്.
പിന്നീട് തൊട്ടടുത്ത വർഷം തന്നെ എട്ടാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചവാൻ, 1992-ലാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വർഷത്തിലേറെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2010-ൽ ആദർശ് ഹൗസിംഗ് അഴിമതിയിൽ തന്റെ പേര് ഉയർന്നതിനെത്തുടർന്ന് രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു.
2014-ൽ നന്ദേഡ് ലോക്സഭാ സീറ്റിൽ വിജയിച്ചതിന് ശേഷം അദ്ദേഹം തിരിച്ചുവന്നു. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതാപ് പാട്ടീൽ ചിഖാലിക്കറിനോട് ചവാൻ നന്ദേഡ് സീറ്റിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്